ma

അബുദാബി: യു.എ.ഇയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം തിരൂർ സ്വദേശി മുത്തൂർ പാലപ്പെട്ടി മുസ്തഫ (62)ആണ് മരിച്ചത്.

കൊവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ബനിയാസ് ഖബർസ്ഥാനിൽ കബറടക്കി. ഭാര്യ: റംല. മക്കൾ: അനീഷ, റംസിസ്.