food

രാവിലെ എന്നും ഒരേ തരം ബ്രേക്ക് ഫാസ്റ്റ് കഴിച്ച് മടുത്തോ. എങ്കിൽ ഈ പുതിയ വിഭവം ഒന്നു പരീക്ഷിച്ചു നോക്കൂ, രുചിയേറും റൈസ് റോൾസ്. ബ്രേക്ക് ഫാസ്റ്റിന് ഏറെ അനുയോജ്യമായ വിഭവമാണിത്. വീട്ടിൽ തന്നെ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ നമുക്ക് വിഭവം ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങൾ

1 ഇടിയപ്പത്തിന്റെ പൊടി - ഒന്നര കപ്പ്

2 മൈദ - ഒന്നര കപ്പ്

3 ഉപ്പ് - ആവശ്യത്തിന്

4 കോഴിമുട്ട - മൂന്ന്

5 വെള്ളം- മൂന്നു കപ്പ്

6 നെയ്യ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

ആദ്യം ഇടിയപ്പത്തിന്റെ പൊടിയും മെെദാമാവും നന്നായി മിക്‌സ് ചെയ്തെടുക്കുക. അതിനുശേഷം ഉപ്പും വെള്ളവും മുട്ടയും ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഈ മാവ് നല്ല മൃദുവായിരിക്കണം. പിന്നീട് ഫ്രൈയിങ് പാനിൽ നെയ്യ് ചേർത്ത് മാവ് ഒഴിച്ച് കനം കുറച്ച് ചുടുക. പാകമാകുമ്പോൾ അകത്തുനിറയ്‌ക്കാനുള്ള വിഭവങ്ങൾ ചേർത്ത് റോൾ ചെയ്തെടുക്കുക. സാധാരണയായി ഇറച്ചി വേവിച്ച് പൊടിച്ചതോ പച്ചക്കറികൾ പുഴുങ്ങി പൊടിച്ചതോ ആണ് സ്റ്റഫിംഗിനായി ഉപയോഗിക്കുന്നത്. നാരങ്ങാനീരും ഉപ്പും ആവശ്യത്തിന് ചേർക്കാം. പിന്നീട് തേങ്ങാ, പച്ചമുളക്, ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് അരച്ച ചമ്മന്തിയും ചേ‌ർത്ത് റോൾസ് ഉപയോഗിക്കാവുന്നതാണ്.