bineesh-bastin

നടൻ ബിനീഷ് ബാസ്റ്റ്യൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രവും ഒപ്പമുള്ള വാക്കുകളുമാണ് ഇപ്പോൾ ആളുകൾക്കിടയിൽ ചർച്ചയാകുന്നത്. മൂന്ന് ചൂരൽ കസേരകൾ നിരത്തിയിട്ടിരിക്കുന്ന ഒരു കൊച്ചു വീടാണ് ചിത്രത്തിൽ കാണുന്നത്. അത് തന്റെ വീടാണെന്ന് നടൻ കുറിപ്പിൽ പറയുന്നു. പുതിയ വീട് പണിയാൻ പോകുന്നതിനെക്കുറിച്ചാണ് താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഹെലോ അക്കൗണ്ടിലാണ് ബിനീഷിന്റെ കുറിപ്പ്..

"എന്റെ നാട്ടിലിനി പൊളിച്ചു പണിയാൻ എന്റെ വീട് മാത്രമേയുള്ളൂ. പുതിയ വീട് വയ്ക്കാനുള്ള തയാറെടുപ്പിലാണ്... ഇതുവരെ ലോൺ എടുക്കാതെയാണ് സാധനങ്ങൾ മേടിച്ചിട്ടുള്ളത്. വീടും ലോണെടുക്കാതെ പണിയാനാണ് ആഗ്രഹം. ഇനിയുള്ള ലക്ഷ്യം ഇതാണ്. ലക്ഷ്യത്തിനടുത്തെത്തിക്കഴിഞ്ഞു...", ചിത്രത്തിനൊപ്പം ബിനീഷ് കുറിച്ചു.

bineesh

ബിനീഷ് നായകനാവുന്ന ചിത്രം കഴിഞ്ഞവർഷം നവംബറിൽ പ്രഖ്യാപിച്ചിരുന്നു. സാബു അന്തിക്കായി സംവിധാനം ചെയ്യുന്ന 'കർത്താവ്' എന്ന ചിത്രത്തിലാണ് ബിനീഷ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നതും സാബു അന്തിക്കായി തന്നെയാണ്. സിനിമയിലെ സഹസംവിധായകന്റെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം. ലോക്ക് ഡൗൺ കാലത്ത് അമ്മയോടൊപ്പം വീട്ടിലാണ് താരം. അമ്മ ഉണ്ടാക്കുന്ന ചെമ്മീൻ ചമ്മന്തിയുടെയും മറ്റും ചിത്രങ്ങളും വീഡിയോകളും ബിനീഷ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു..