തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കുടുങ്ങിയവരുടെ മടങ്ങിവരവിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 203 രാജ്യങ്ങളിൽനിന്നായി 3,79,672 വിദേശ മലയാളികളും ഇതരസംസ്ഥാനങ്ങളിൽ നിന്നായി 12,0887 പേരും ഉൾപ്പെടെ ആകെ 500059 പേരാണ് രജിസ്റ്റർ ചെയ്തത്.
വിദേശ പ്രവാസികളുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 63,839 പേരാണ് ഇന്നു വരെ രജിസ്റ്റർ ചെയ്തത്. ഇതരസംസ്ഥാന പ്രവാസി രജിസ്‌ട്രേഷനിൽ കണ്ണൂർ ജില്ലയിൽ നിന്ന് 15279 പേർ രജിസ്റ്റർ ചെയ്തു. മലപ്പുറവും പാലക്കാടും ആണ് തൊട്ടുപിന്നിൽ.
ഏറ്റവും കൂടുതൽ പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് യു.എ.ഇ. സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നാണ്.