aries

ജനങ്ങളുടെ ജീവിതരീതിയുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടാകാനിടയുള്ള ഒരു വലിയ തലമുറ മാറ്റത്തിന്റെ സൂചനകൾ കൂടിയാണ് 'ലോക്ക് ഡൗൺ കാലം' നമുക്ക് തന്നു കൊണ്ടിരിക്കുന്നത്. ഇതുവരെ യാത്രചെയ്തിരുന്ന വഴികളിലൂടെ ലക്ഷ്യത്തിൽ എത്തിച്ചേരുക ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയപ്പോൾ, ഇന്റർ നെറ്റിലൂടെ പുതിയ വഴികൾ കണ്ടെത്താൻ ശ്രമിക്കുകയാണ് ലോകത്തിലെ സമസ്ത മേഖലകളും. സാമൂഹിക അകലം പാലിക്കാൻ വിദ്യാർഥികളും അധ്യാപകരും നിർബന്ധിതരായിത്തീരുന്നത് വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധിയിലാക്കുമെന്ന് ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇവ മറികടക്കാനുള്ള ശ്രമങ്ങളും ലോകമെമ്പാടും തുടങ്ങിക്കഴിഞ്ഞു. ഈ അവസരത്തിലാണ് 'ക്ലാസ്സ് റൂം പഠനത്തിന്റെ അന്തരീക്ഷം പൂർണമായി നിലനിർത്തിക്കൊണ്ട് ഓൺലൈനിലൂടെ പഠനം' എന്ന ആശയം സാധ്യമാക്കിക്കോണ്ട് 'എഡ്യുക്കേഷണൽ 3ഉ തീയേറ്ററു'കളുമായി ഏരീസ് ഗ്രൂപ്പ് രംഗത്ത് വന്നിരിക്കുന്നത്. 3ഉ ഉൾപ്പെടെയുള്ള ദൃശ്യമാധ്യമങ്ങളിലൂടെയുള്ള പഠന രീതികൾക്ക് വിദ്യാർത്ഥികളുടെ ഏകാഗ്രത വർദ്ധിപ്പിച്ച് മികച്ച ഫലം നേടിക്കൊടുക്കാൻ കഴിയുമെന്നത് പൊതുവേ അംഗീകരിക്കപ്പെട്ട ഒരു യാഥാർത്ഥ്യവും കൂടിയാണ്.

നവീന സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സൗകര്യങ്ങളുടെ സഹായത്തോടെ, സെമിനാറുകൾ, വീഡിയോ പ്രസന്റേഷനുകൾ, കോൺഫറൻസുകൾ, ഓൺലൈൻ ക്ലാസുകൾ, 3ഉശ എഡ്യുക്കേഷൻ , അനിമാറ്റിക് കണ്ടന്റുകൾ മുതലായവ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പകർന്നു കൊടുക്കുകയോ അവരിൽ നിന്നു പഠിക്കുകയോ ചെയ്യുവാൻ എഡ്യുക്കേഷണൽ 3ഉ തീയേറ്ററുകളിലൂടെ സാധിക്കും. കൂടാതെ, സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയടങ്ങുന്ന വിദ്യാഭ്യാസമേഖലയുടെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്ക് പൂർണ്ണമായി ഉതകുന്ന രീതിയിലാണ് ഈ തിയേറ്റർ രൂപകൽപന ചെയ്യപ്പെട്ടിരിക്കുന്നത്.

വിദ്യാഭ്യാസത്തോടൊപ്പം വിനോദവും വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുക്കേണ്ടി വരുന്ന അവസ്ഥയാണ് ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്നത് . ഈ സാഹചര്യത്തിൽ, ആഡംബര സുഖാനുഭൂതി നൽകുന്ന ഇന്റീരിയറുകളിലൂടെ വീട്ടിലെ സ്വകാര്യ മുറിയെ ഒരു മൾട്ടിപ്ലക്സിന് സമാനമാക്കി തീർത്തുകൊണ്ട്, വിനോദ സംബന്ധവും വിജ്ഞാന സം ബന്ധമായ എല്ലാ ആവശ്യങ്ങളും വീട്ടിലിരുന്ന് തന്നെ നിറവേറ്റിയെടുക്കാനുള്ള വഴിയൊരുക്കുകയാണ് ഇതിലൂടെ ഏരീസ് ഗ്രൂപ്പ്.