കണ്ണൂർ: ലോക്ക് ഡൗണിൽ ബസ് യാത്ര നിലച്ചതോടെ സ്വന്തം വാഹനത്തിൽ വരാൻ നിർബന്ധിതരായ പൊലീസുകാർക്ക് ഡിപ്പാർട്ട്മെന്റ് വക സാമ്പത്തിക സഹായം. പ്രൈമറി, സെക്കൻഡറി കോൺടാക്ട് ലിസ്റ്റിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കാൻ സ്വന്തം വാഹനം ഉപയോഗിക്കുന്നവരുടെ ഇന്ധന ചെലവ് ഇനി വകുപ്പ് വഹിക്കും. കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രാജേഷ് നൽകിയ നിവേദനത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെതാണ് തീരുമാനം. ലോക്കൽ അമിനിറ്റി ഫണ്ടിൽ നിന്നാണ് ഇതിനുള്ള തുക തത്കാലം വകയിരുത്തുക.