lock-down-kerala

തിരുവനന്തപുരം: ലോക്ഡൗണിന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ ഇളവുകൾ ജില്ലകളുടെ സാഹചര്യം പരിഗണിച്ച് തീരുമാനിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതലയോഗത്തിലാണ് തീരുമാനം. മദ്യശാലകളും തൽക്കാലം തുറക്കില്ല. അനിയന്ത്രിതമായ തിരക്കുണ്ടാവുമെന്ന് പരിഗണിച്ചാണ് തീരുമാനം . നേരത്തേ മദ്യശാലകളും ബാറുകളും ഉടൻ തുറക്കില്ലെന്ന് എക്സൈസ് മന്ത്രിയും വ്യക്തമാക്കിയിരുന്നു.