തിരുവനന്തപുരം ജില്ലയിലെ പുളിയറക്കോണത്തിനടുത്തു പുളിമൂട് എന്ന സ്‌ഥലത്ത് രാവിലെ തന്നെ വാവ എത്തി. ഇവിടെ ആൾതാമസമില്ലാത്ത ഒരു വീടിന്റെ പുറകുവശത്തു സെപ്റ്റിക് ടാങ്കിനു ഉള്ള വലിയ കുഴിയിൽ ഒരു വലിയ മൂർഖൻ പാമ്പ്. കളിച്ചികൊണ്ടിരുന്ന കുട്ടികളാണ് ആദ്യം കണ്ടത്. പിന്നെ നാട്ടുകാർ ഒടികൂടി. വാവ മതിൽ ചാടി അകത്തുകടന്നു. പെൺ മൂർഖൻ പാമ്പ്. ചൂട് കാരണം മുട്ടയിട്ടതിനു ശേഷം ക്ഷീണം മാറ്റാൻ വെള്ളത്തിൽ കിടന്നതാകാനാണ് സാദ്ധ്യത. കുറച്ചു സമയത്തിനകം വാവ പാമ്പിനെ പിടികൂടി. അപ്പോൾ തന്നെ വാവയ്‌ക്ക് അടുത്ത കോൾ എത്തി.
പത്തനംതിട്ട ജില്ലയിലെ മാരാമൺ എന്ന സ്ഥലത്തു നിന്നാണ് കോൾ. ഉടൻ തന്നെ വാവ യാത്ര തിരിച്ചു. കിണറിനു മുകളിലത്തെ തൊടിയിൽ തന്നെ ഇരിക്കുകയാണ് പാമ്പ്. പിടികൂടാൻ എളുപ്പമാണ് പക്ഷെ അല്പം ഒന്ന് തെറ്റിയാൽ കിണറിനു താഴേക്ക് പോകും അതിനാൽ വളരെ കരുതലോടെ ആണ് പാമ്പിനെ പിടികൂടിയത്. തുടർന്ന് കൊല്ലം ജില്ലയിലെ ഒരു അംഗൻവാടിയിൽ ഓടിനു മുകളിൽ കണ്ട പാമ്പിനെ പിടികൂടാൻ യാത്രയായി ...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് .