kt

മലപ്പുറം: തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ മലപ്പുറത്ത് പൂർത്തിയായതായി മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട് എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണരകൂടവും ആരോഗ്യ വകുപ്പും ചെയ്തിട്ടുണ്ട്. തിരിച്ചെത്തുന്നവര്‍ക്ക് 14 മുതൽ 28 ദിവസം വരെയുള്ള നിരീക്ഷണം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.