hong-kong-protest

ഹോങ്കോംഗ്​: കൊവിഡ്​ നിയന്ത്രണങ്ങൾ പാലിക്കാതെ ഹോ​​ങ്കോംഗിൽ മേയ് ഒന്നിന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച്​ ഒത്തുകൂടിയവരെ പിരിച്ചുവിടാൻ പൊലീസ്​ കുരുമുളക്​ ​സ്​പ്രേ പ്രയോഗിച്ചു. വിവിധ ആവശ്യങ്ങളുന്നയിച്ച്​ മാസങ്ങളായി നടക്കുന്ന പ്രക്ഷോഭത്തി​​ന്റെ ഭാഗമായാണ്​ ആളുകൾ ചെറുകൂട്ടങ്ങളായി തൊഴിലാളി ദിനത്തിൽ തെരുവിലിറങ്ങിയത്​. കൗലൂൺസ്​ മോങ് കോക്ക്, ക്വാൻ ടോംഗ് സബ്‌വേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ്​ പ്രതിഷേധം അരങ്ങേറിയത്. കൊവിഡ്​ പശ്​ചാത്തലത്തിൽ പാലിക്കേണ്ട സാമൂഹിക അകലം ലംഘിക്കരുതെന്ന്​ പൊലീസ്​ പ്രതിഷേധക്കാരോട്​ ആവശ്യ​പ്പെട്ടിരുന്നു. ഒടുവിൽ ഷോപ്പിംഗ്​ മാൾ വളയാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. ഹോങ്കോംഗിലെ തടവുകാരെ ചൈനയ്ക്ക് കൈമാറാൻ അനുവദിക്കുന്ന ബിൽ പാസാക്കിയതിനെതിരെ കഴിഞ്ഞ ജൂണിൽ ആരംഭിച്ച പ്രതിഷേധത്തി​​ന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന പ്രകടനങ്ങൾ. ബിൽ പിന്നീട് താത്കാലികമായി പിൻവലിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ചയും ഷോപ്പിങ്​ മാളുകൾ ​കേന്ദ്രീകരിച്ച്​ പ്രകടനങ്ങൾ നടത്തിയ 15 ജനാധിപത്യ അനുകൂല പ്രവർത്തകരെയും മുൻ നിയമനിർമാതാക്കളെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു.