മുംബയ്: ലാേക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കാൻ മുന്നിൽ നിൽക്കുന്ന പൊലീസുകാർക്ക് കൊവിഡ് ബാധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക കൂട്ടി. 115 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സേനയാകെ ആശങ്കയിലാണ്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച മൊത്തം പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 342 ആയി. ഇതിൽ 291 പേർ പൊലീസ് കോൺസ്റ്റബിൾമാരും, 51 പേർ ഉന്നത ഉദ്യോഗസ്ഥരുമാണ്.
മൂന്ന് പൊലീസ് ഉദ്യോഗസ്ഥർമരിച്ചു. അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 49 പൊലീസ് ഉദ്യോഗസ്ഥർ രോഗമുക്തരായി. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. പതിനായിരത്തിലധികം കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയിലുള്ളത്. പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പടർന്നു പിടിക്കുകയാണ് അതിൽ നഴ്സുമാരാണ് ഏറെയും. അതിലേറെയും മലയാളികളും.