വാഷിംഗ്ടൺ ഡി.സി: എച്ച് 1 ബി വിസ ഉടമകൾക്കും ഗ്രീൻകാർഡ് അപേക്ഷകർക്കും അമേരിക്കൻ സർക്കാർ 60 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചു.
അസാധുവാക്കാനും റദ്ദാക്കാനും ഉദ്ദേശിച്ചുകൊണ്ടുളള നോട്ടീസുകൾ, പ്രാദേശിക നിക്ഷേപകേന്ദ്രങ്ങൾ അവസാനിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുളള അറിയിപ്പുകൾ, ഫോം I-290ബി ഫയൽ ചെയ്യുന്നതിനുളള തീയതി തുടങ്ങിയവയ്ക്കാണ് ഗ്രേസ് പിരീഡ്.
വിദഗ്ദ്ധരായ വിദേശ തൊഴിലാളികൾക്കായി ഒരു വർഷം 65,000 എച്ച് 1 ബി വിസ വരെ ദ യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന് നൽകാനാവും. അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ബിരുദാനന്തര ബിരുദമോ മറ്റു ഉയർന്ന ബിരുദമോ നേടിയ വിദേശ തൊഴിലാളികൾക്ക് 20,000 എച്ച് 1 ബി വിസ അധികമായി നൽകാനും സാധിക്കും.
നിലവിലെ നിയമപ്രകാരം അമേരിക്കയ്ക്ക് പ്രതിവർഷം ഒരു രാജ്യത്തിന് ഏഴു ശതമാനമെന്ന നിരക്കിൽ പരമാവധി 1,40,000 തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾ നൽകാം.
ഇതനുസരിച്ച്, 2019 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ പൗരന്മാർക്ക് 9,008 കാറ്റഗറി 1 (ഇ.ബി 1), 2,908 കാറ്റഗറി 2 (ഇ.ബി 2), 5,083 കാറ്റഗറി 3 (ഇ.ബി 3)ഗ്രീൻ കാർഡുകൾ ലഭിച്ചിരുന്നു. തൊഴിൽ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ കാർഡുകളുടെ വ്യത്യസ്ത വിഭാഗങ്ങളാണ് ഇ.ബി1-3.