തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ റേഷൻ കിട്ടണമെങ്കിൽ ഇപോസ് മെഷീനിൽ വിരൽ പതിപ്പിക്കണം. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് വിരൽ പതിപ്പിക്കുന്നത് വീണ്ടും നിർബന്ധമാക്കുന്നത്. സൗജന്യ അരി വിതരണത്തിന് വിരൽ പതിക്കുന്നത് ഒഴിവാക്കിയിരുന്നു.
വിരൽ പതിപ്പിക്കുന്നതിന് മുമ്പ് എല്ലാവരും സാനിട്ടെസർ ഉപയോഗിക്കണം. ഇതിന് ആവശ്യമായ സാനിട്ടെസർ എല്ലാ കടകളിലും എത്തിക്കണമെന്ന് ജില്ലാ സപ്ലൈ ഒാഫീസർമാരോട് നിർദേശിച്ചിട്ടുണ്ട്.