covid-19

വിജയവാഡ: കൊവിഡ് ബാധയെ തുടർന്നു വിശാഖപട്ടണത്ത് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെ കിംഗ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 62 കാരനായ രോഗി ഇന്നലെയാണ് മരിച്ചത്. ഇയാൾ വൃക്ക രോഗ ബാധിതനായിരുന്നു. ആന്ധ്രയിൽ 60 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ ആന്ധ്രാപ്രദേശിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,463 ആയി ഉയർന്നു.

82 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. വെള്ളിയാഴ്ച സംസ്ഥാനം ഒരു ലക്ഷം സാമ്പിൾ ടെസ്റ്റിംഗ് എന്ന നാഴികക്കല്ല് പിന്നിട്ടു. ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച് ഏപ്രിൽ 29 ലെ 75ശതമാനം കേസുകളും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവയാണ്.