ബംഗളൂരു: പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിൽ ബംഗളൂരുവിൽ 1000 രൂപ പിഴ നൽകണം. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിനും മൂത്രമൊഴിക്കുന്നതിനു മാലിന്യം നിക്ഷേപിക്കുന്നതിനും ഈ പിഴ ബാധകമാണ്. കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്.
പൊതുസ്ഥലങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന തൊഴിലിടങ്ങളിലും മാസ്‌ക് നിർബന്ധമാണ്. നിയമം ലംഘിച്ചാൽ ആദ്യതവണ 1000 രൂപയും നിയമലംഘനം തുടർന്നാൽ 2000 രൂപയും ഇൗടാക്കും. കഴിഞ്ഞ ജനുവരി 15 മുതൽ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 500 രൂപ പിഴ ഈടാക്കുമെന്ന് അധികൃതർ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് വേണ്ടത്ര കാര്യക്ഷമമായിരുന്നില്ല..