തിരുവനന്തപുരം : പുന്നയ്ക്കാമുഗൾ പത്മാലയത്തിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ പത്മാവതിഅമ്മ (83) നിര്യാതയായി. മക്കൾ: ശോഭനകുമാരി അമ്മ .പി, സതീഷ് കുമാരൻനായർ .ജി (റിട്ട. ജി.ഡബ്‌ള്യു.ഐ.സി, തിരു.), കുമാരി ചന്ദ്രിക .പി. മരുമക്കൾ: വിജയകുമാരൻ നായർ (ശ്രീ സുബയ്യ മെഡിക്കൽസ്), നീലിമ .എസ്.എൽ. (ഡി.ടി.ഇ, തിരു.), രാജശേഖരൻ നായർ (റിട്ട. ബി.എസ്.എൻ.എൽ). സഞ്ചയനം: വ്യാഴാഴ്ച.

ഷെർമിൻ ജോസ്

തെറ്റിവിള : നെടിഞ്ഞാൽ വലിയവിള വീട് കല്ലിയൂർ ഷെർമിൻ ജോസ് .ജി (40) നിര്യാതനായി. മാതാവ് : സരോജം. ഭാര്യ: റജീന. മക്കൾ: ബ്ളസി ജോസ്, അനുഗ്രഹ് ജോസ്.

കൃഷ്ണൻകുട്ടി

തിരുവനന്തപുരം : ശാന്തിവിള, കീർത്തി നഗർ ആനന്ദഭവനിൽ സി. കൃഷ്ണൻകുട്ടി (റിട്ട. വി.എസ്.എസ്.സി) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: ഷീജ, പരേതരായ പ്രശാന്ത്, വിനോദ്. മരുമക്കൾ: അശോക് കുമാർ, ശ്രീദേവി, ശുഭലക്ഷ്മി. സഞ്ചയനം: ചൊവ്വാഴ്ച 9ന്.

രാധാകൃഷ്ണൻ

തുമ്പോട് : ജ്യോതിസിൽ ആർ. രാധാകൃഷ്ണൻ (66, റിട്ട. എംപ്ളോയ ടെൽക്,. അങ്കമാലി) നിര്യാതനായി. ഭാര്യ: ചന്ദ്രികാഭായി (റിട്ട. എച്ച്.എം. തെങ്ങുംകോട് യു.പി.എസ്). മക്കൾ: നന്ദുകൃഷ്ണൻ, യദുകൃഷ്ണൻ.

ഷിബുദിവാകരൻ

കടയ്ക്കാവൂർ : കുക്കുരുവിളാകത്തുവീട്ടിൽ ദിവാകരന്റെയും സത്യഭാമയുടെയും മകൻ ഷിബുദിവാകരൻ (49) നിര്യാതനായി. ഭാര്യ: ഷെർളി എസ്. മക്കൾ: ശിവഭദ്ര എസ്, ശിവാംഗി എസ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്. മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 8.30ന്.

കൃഷ്ണൻകുട്ടിപ്പണിക്കർ

കീഴാവൂർ : പരുവണ്ണറ, കുറളയിൽ വടക്കേകര പുത്തൻവീട്ടിൽ വി. കൃഷ്ണൻകുട്ടിപ്പണിക്കർ (77) നിര്യാതനായി. സി.പി.എമ്മി​ന്റെ പശുവണ്ണറയി​ലെ ആദ്യകാല നേതാവും കീഴാവൂർ പശുവണ്ണറ ബ്രാഞ്ചുകളുടെ മുൻ സെക്രട്ടറിയും സി.ഐ.ടി.യുവിന്റെ ഇൗ മേഖലകളിലെ നേതാവും ആയിരുന്നു. ഭാര്യ: വസന്ത.