princess

വില്യം രാജകുമാരന്റെയും കേറ്റ് മിഡിൽടണിന്റേയും മകളായ ഷാർലറ്റ് രാജകുമാരിയ്ക്ക് മെയ് 2 ന് അഞ്ച് വയസ്സ് തികഞ്ഞു. ഇതിനോടനുബന്ധിച്ച് രാജകുമാരിയുടെ നാല് പുതിയ ഫോട്ടോകൾ കൊട്ടാരത്തിന്റെ ഔദ്യോഗിക സെെറ്റിലൂടെ പുറത്തിറക്കി. കിഴക്കൻ ഇംഗ്ലണ്ടിലെ സാൻ‌ഡ്രിംഗ്ഹാം എസ്റ്റേറ്റിൽ കഴിഞ്ഞ മാസം അമ്മയായ കേറ്റ് ആണ് ഈ ഫോട്ടോകൾ എടുത്തത്. പ്രദേശത്തെ ഒറ്റപ്പെട്ട പെൻഷൻകാർക്കായി ഭക്ഷണ പാഴ്സലുകൾ പായ്ക്ക് ചെയ്യാനും വിതരണം ചെയ്യാനും സകുടുംബം സഹായിക്കുന്നതിനിടയിൽ എടുത്ത ചിത്രങ്ങളായിരുന്നു ഇത്. . കഴിഞ്ഞ മാസം, ബ്രിട്ടണിലെ രാജ്ഞിയായ ഷാർലറ്റിന്റെ മുത്തശ്ശി എലിസബത്ത് രാജ്ഞിക്ക് 94 വയസ്സ് തികഞ്ഞിരുന്നു. ചിത്രങ്ങളിൽ ഷാർലറ്റിന് മുത്തശ്ശിയായ എലിസബത്തുമായി അത്ഭുതപ്പെടുത്തുന്ന രൂപസാദൃശ്യമുണ്ടെന്നാണ് ചിത്രം കണ്ട ഭൂരിഭാഗം പേരുടേയും അഭിപ്രായം.