മുംബയ്: മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് സന്യാസിമാരെയടക്കം മൂന്ന് പേരെ ആൾക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇയാളെ 20 പേർക്കൊപ്പം വാഡയിലെ പൊലീസ് ലോക്കപ്പിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇയാളുമായി സമ്പർക്കം പുലർത്തിയ 20 പേരെയും 23 പൊലീസുകാരെയും ക്വാറന്റൈൻ ചെയ്തു.
ഏപ്രിൽ 18 ന് അറസ്റ്റിലാകുമ്പോൾ എല്ലാ പ്രതികൾക്കും കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.