ന്യൂഡൽഹി: ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (എൻ.ബി.എഫ്.സി) നേരിടുന്ന മൂലധന പ്രതിസന്ധി ഒഴിവാക്കാനായി കഴിഞ്ഞ മാർച്ചിൽ ബാങ്കുകൾ 1.15 ലക്ഷം കോടി രൂപയുടെ വായ്‌പ അനുവദിച്ചു. 2008ന് ശേഷം ബാങ്കുകളിൽ നിന്ന് എൻ.ബി.എഫ്.സി കമ്പനികൾ വാങ്ങുന്ന ഏറ്റവും വലിയ വായ്‌പാത്തുകയാണിത്.
മാർച്ചിലെ മൊത്തം വായ്‌പാ വിതരണവളർച്ച നാലു ശതമാനമാണ്. മൊത്തം വായ്‌പയിൽ 37 ശതമാനം എം.എസ്.എം.ഇകൾക്കും 32 ശതമാനം എൻ.ബി.എഫ്.സികൾക്കുമാണ്. റീട്ടെയിൽ വായ്‌പകൾ 10 ശതമാനം ഉയർന്ന് 25.7 ലക്ഷം കോടി രൂപയിലെത്തി.