warren-buffet

ന്യൂയോർക്ക്: ലോകത്തെ അഞ്ചാമത്തെ വലിയ ശതകോടീശ്വരൻ വാറൻ ബഫറ്റ് നയിക്കുന്ന ബെർ‌ക്ക്ഷെയ‌ർ ഹാത്ത്‌വേ 2020 ജനുവരി-മാർച്ചിൽ കുറിച്ചത് 4,975 കോടി ഡോളറിന്റെ (ഏകദേശം 3.78 ലക്ഷം കോടി രൂപ) നഷ്‌ടം. ഓഹരിയൊന്നിന് (ക്ളാസ് എ ശ്രേണി) 23.21 ലക്ഷം രൂപവീതമാണ് നഷ്‌ടം. ലോക്ക്ഡൗണും കൊവിഡുമാണ് കമ്പനിക്ക് തിരിച്ചടിയായത്. അതേസമയം, പ്രവർത്തന വരുമാനം 6 ശതമാനം വർദ്ധിച്ച് 587 കോടി ഡോളറിലെത്തി (44,464 കോടി രൂപ).