rukmini
എസ്. കെ. രുഗ്മിണി

അടൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ മുൻ പ്രസിഡന്റും എസ്. എൻ. ട്രസ്റ്റ് ബോർഡ് ലൈഫ് മെമ്പറും മെഡിക്കൽ യൂണിവേഴ്സിറ്റി സെനറ്റ് അംഗവുമായ ഡോ. അടൂർ രാജന്റെ മാതാവും കരുവാറ്റ താന്നിവിളയിൽ റിട്ട.ഹെഡ്മാസ്റ്റർ പരേതനായ ടി.കെ. ദാമോദരന്റെ ഭാര്യയുമായ എസ്. കെ. രുഗ്മിണി (റിട്ട. എച്ച്. എം - 89) നിര്യാതയായി. മറ്റുമക്കൾ : ഡി. മോഹനൻ ( റിട്ട.അസിസ്റ്റന്റ് കമ്മീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്), ഡോ. ഡി. ജയരാജ് (പീഡിയാട്രീഷ്യൻ, അബുദബി). മരുമക്കൾ : ഷൈനി രാജൻ, ( കൽപ്പക ഫാർമസ്യൂട്ടിക്കൽസ്, അടൂർ), ഷീല, മിനി.

മന്ത്രി ജി. സുധാകരൻ, എം. പിമാരായ കൊടിക്കുന്നിൽ സുരേഷ്,​ അടൂർ പ്രകാശ്, എം. എൽ. എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചിറ്റയം ഗോപകുമാർ എന്നിവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. എസ്. എൻ. ഡി. പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചനം അറിയിച്ചു.