ബെർലിൻ : ജർമ്മൻ ഫുട്ബാൾ ക്ളബ് എഫ്.സി കൊളോണിന്റെ മൂന്ന് കളിക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ക്ളബ് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ക്ളബിന്റെ എല്ലാ കളിക്കാരെയും സ്റ്റാഫുകളെയും ടെസ്റ്റിംഗിന് വിധേയമാക്കിയിരുന്നു. ഇതിലാണ് മൂന്ന് പേർ പോസിറ്റീവായത്. എന്നാൽ ഇവർക്കാർക്കും രോഗ ലക്ഷണങ്ങളില്ല. ഇവരെ ഒഴിവാക്കി ക്ളബ് ടീം ട്രെയ്നിംഗ് പുനരാരംഭിച്ചതായും ക്ളബ് അറിയിച്ചു. ജർമ്മനിയിൽ കായിക മത്സരങ്ങൾ വീണ്ടും ആരംഭിക്കുന്നതിൽ ഇൗ മാസം തീരുമാനമെടുക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.