വാഷിംഗ്ടൺ : വനിതാ ഫുട്ബാൾ താരങ്ങൾക്ക് തുല്യവേതനം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയിരുന്ന ഹർജി അമേരിക്കയിലെ കലിഫോർണിയ ഡിസ്ട്രിക്ട് കോടതി തള്ളി.യു.എസ് സൂപ്പർ താരവും കഴിഞ്ഞ വർഷത്തെ ഫിഫ ബെസ്റ്റ് പ്ളെയറുമായ മേഗൻ റാപ്പീനോയുടെ നേതൃത്വത്തിലാണ് ഹർജി നൽകിയിരുന്നത്. പുരുഷ ടീമിന് തുല്യമായ ശമ്പളം നൽകാമെന്ന് ഫുട്ബാൾ അസോസിയേഷൻ വനിതാതാരങ്ങളുമായി കരാർ ഉണ്ടാക്കിയിരുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി തള്ളിയത്. എന്നാൽ ടീമിന്റെ യാത്രയിലും താമസസൗകര്യങ്ങളിലും വിവേചനമുണ്ടെന്ന പരാതിയിൽ വാദം കേൾക്കാൻ സമ്മതിച്ച കോടതി ഇത് ജൂൺ 16ലേക്ക് മാറ്റി.
ഇക്കഴിഞ്ഞ വനിതാലോകകപ്പിന്റെ ഫൈനലിൽ തോറ്റശേഷമാണ് വനിതാതാരങ്ങൾ കോടതിയിൽ പരാതിയുമായി എത്തിയത്.കോടതിയിലെ തിരിച്ചടിയിൽ തളരില്ലെന്നും വിവേചനത്തിനെതിരെ ശക്തമായി പൊരുതുമെന്നും റാപ്പീനോ പറഞ്ഞു.