ന്യൂഡൽഹി : കൊവിഡ് ബാധിച്ച് പാലക്കാട് സ്വദേശിയായ മലയാളി വനിത കൊൽക്കത്തയിൽ മരിച്ചു. മരിച്ചശേഷമാണ് ഇവർക്ക് കൊവിഡായിരുന്നെന്ന് സ്ഥിരീകരിച്ചത്.
പാലക്കാട് കാക്കയൂർ പള്ളിയിൽവീട്ടിൽ ഹേമയാണ് (70) മരിച്ചത്. ദീർഘകാലമായി ഇവർ കൊൽക്കത്തയിലായിരുന്നു താമസം. വയറുവേദനയെത്തുടർന്നാണ് ഹേമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം സ്രവസാമ്പിൾ പരിശോധനക്ക് അയച്ചതോടെയാണ് കൊവിഡായിരുന്നെന്ന് സ്ഥിരീകരിച്ചത്.