tkm

കൊല്ലം: ടി.കെ.എം എൻജിനീയറിംഗ് കോളേജിലെ 60 വയസിനു മേൽ പ്രായമുള്ള പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ ടി.കെ.എം 60 പ്ളസ് ക്ളബ് മില്ലെനിയത്തിന്റെ അഭിമുഖ്യത്തിൽ ഗ്ലോബൽ അലുമിനി മീറ്റ് നടത്തി. കോവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വീഡിയോ മീറ്റിംഗ് പ്ലാറ്റ്ഫോമിൽ നടത്തിയ യോഗത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം പ്രതിനിധികൾ പങ്കെടുത്തു.

ആസൂത്രണം, സംഘാടനം, നിർവഹണം, തുടങ്ങിയവയിൽ വലിയ പ്രാവീണ്യവും പരിചയവുമുള്ള സീനിയർ എൻജിനീയർ മാർക്ക് കോവിഡ് കാലത്തും തുടർന്ന് വരുന്ന പുനരധിവാസകാലത്തും വലിയ പങ്കാണ് വഹിക്കാനുള്ളതെന്നു മുഖ്യപ്രഭാഷണം നടത്തിയ പ്രശസ്ത സാങ്കേതിക വിദ്യാഭ്യാസ വിചക്ഷണൻ പ്രൊഫസർ പി.ഓ.ജെ ലബ്ബ പറഞ്ഞു.

സംഘടയുടെ പ്രസിദ്ധീകരണമായ ഹാർമണിയുടെ ഇ-പതിപ്പിന്റെ പ്രകാശനം ടി കെ എം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസ്സൻ മുസ്‌ലിയാർ നിർവഹിച്ചു.
പ്രസിഡന്റ് ബിപി.സുഭാഷിൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചീഫ് എഡിറ്റർ വി.കൃഷ്ണകുമാർ (സിംഫണി), ജോൺ ജേക്കബ്, ആന്റണി പ്രിൻസ്, , ജി.വിജയരാഘവൻ, ജോൺ വർഗീസ്, ജോബ് ചാക്കോ,സി.കെ. രാജേന്ദ്രൻ, കെ.എസ്.ശശിധരൻ , ഡോ.എസ്.രത്നകുമാർ തുടനിയവർ സംസാരിച്ചു