stimulus-pack

കൊച്ചി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച ആഘാതത്തിൽ നിന്ന് രാജ്യത്തെ കരകയറ്റാൻ കേന്ദ്രസർക്കാർ സജ്ജമാക്കുന്നത് ജി.ഡി.പിയുടെ 1.5 ശതമാനം മുതൽ രണ്ടു ശതമാനം വരെ മതിക്കുന്ന രണ്ടാം പാക്കേജെന്ന് സൂചന. ഏകദേശം മൂന്നുലക്ഷം കോടി രൂപ വരുമിത്. മാർച്ച് 25ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത് ജി.ഡി.പിയുടെ 0.8 ശതമാനം മതിക്കുന്ന 1.7 ലക്ഷം കോടി രൂപയുടെ പാക്കേജാണ്.

നിർദ്ധനർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ധനസഹായവും സൗജന്യ ഭക്ഷ്യധാന്യ വിതരണവുമായിരുന്നു ഒന്നാംപാക്കേജിലെ പ്രധാന പ്രഖ്യാപനങ്ങൾ. എം.എസ്.എം.ഇ, കർഷകർ, സ്‌ത്രീകൾ, തൊഴിൽ നഷ്‌ടപ്പെട്ടവർ, കുടിയേറ്റ തൊഴിലാളികൾ എന്നിവയ്ക്കായിരിക്കും രണ്ടാംപാക്കേജിൽ മുൻഗണനയെന്നാണ് സൂചന. എം.എസ്.എം.ഇകൾക്കായി ഒരുലക്ഷം കോടി രൂപയുടെ പുതിയ വായ്‌പാ ഗ്യാരന്റി സ്‌കീം പ്രതീക്ഷിക്കാം. തൊഴിലുറപ്പ്, പി.എം-കിസാൻ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചേക്കും. കോർപ്പറേറ്റ് കമ്പനികളുടെ നികുതി ബാദ്ധ്യത കുറയ്ക്കുന്ന പ്രഖ്യാപനവുമുണ്ടായേക്കും.

കാത്തിരിപ്പ് നീളും

സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച വ്യോമയാനം, ഹോസ്‌പിറ്റാലിറ്രി, വാഹനം, റിയൽ എസ്‌റ്റേറ്ര്, ലോജിസ്‌റ്രിക്‌സ് മേഖലകൾ കാത്തിരിപ്പ് തുടരേണ്ടി വരും.

പാക്കേജ് മൂല്യം: ഇന്ത്യ

ഏറെ പിന്നിൽ

രക്ഷാപാക്കേജിന്റെ ഭാരം പരിശോധിച്ചാൽ ഇന്ത്യ ഏറെ പിന്നിലാണ്. ഇതിനകം ഇന്ത്യ പ്രഖ്യാപിച്ചത് ജി.ഡി.പിയുടെ 0.8 ശതമാനം വരുന്ന പാക്കേജാണ്. മറ്റു പ്രമുഖ രാജ്യങ്ങളുടെ കണക്ക് ഇങ്ങനെ: