ബംഗളൂരു: കർണാടകയിൽ ചില മേഖലകളിൽ നാളെ മുതൽ മദ്യശാലകൾ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി എച്ച്.നാഗേഷ് അറിയിച്ചു. രാവിലെ ഒമ്പതു മുതൽ രാത്രി ഏഴുവരെയായിരിക്കും പ്രവർത്തനം. ഗ്രീൻ, ഓറഞ്ച് സോണുകളിൽ സാമൂഹിക അകലം ഉറപ്പാക്കി മദ്യം, പുകയില ഉല്പന്നങ്ങളുടെ വിൽപ്പന കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഡൽഹിയും മദ്യവില്പനയ്ക്ക് ഒരുങ്ങുകയാണ്. അസാം അനുമതി നൽകിയിട്ടുണ്ട്.