lpg-

കൊച്ചി: ക്രൂഡോയിൽ വിലയിടിവിന്റെ പശ്‌ചാത്തലത്തിൽ എണ്ണക്കമ്പനികൾ ഗാർഹികാവശ്യത്തിനുള്ള സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം പാചക വാതക സിലിണ്ടറിന്റെ വില 162.50 രൂപ കുറച്ചു. ഇതോടെ, ഡൽഹിയിൽ വില 581.50 രൂപയായി. ഏപ്രിലിൽ വില 744 രൂപയായിരുന്നു. തിരുവനന്തപുരത്ത് 588.50 രൂപ, കൊച്ചിയിൽ 582.60 രൂപ, കോഴിക്കോട്ട് 591.40 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.