covid-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 37,776 ആയി. 24 മണിക്കൂറിനുള്ളിൽ പുതുതായി 2411 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 26535 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 10,018 പേർ രോഗമുക്തി നേടി, മരണസംഖ്യ 1223 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 11506 ആയി. 485 പേർ മരിച്ചു. അതേസമയം ഗുജറാത്തിൽ രോഗികളുടെ എണ്ണം 5054 ആയി 24 മണിക്കൂറിനിടെ 333 പുതിയ കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തത്. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 2757 ആയി. ഇന്ന് 231 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ചെന്നൈയിൽ മാത്രം ഇന്ന് 174 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച കൂടുതൽ പേര്‍ക്കും രോഗലക്ഷണമില്ല. തി