pk-rajmohan

ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകന്‍ പി.കെ. രാജ്‌മോഹൻ ഹൃദയസ്തംഭനം മൂലം അന്തരിച്ചു. 47 വയസായിരുന്നു.ചെന്നൈയില്‍ കെ.കെ. നഗറിലെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. രാജ്‌മോഹന്‍ സുഹൃത്തിൻ്റെ വീട്ടിൽ പതിവായി ഉച്ചഭക്ഷണം കഴിക്കാനായി ചെല്ലാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എത്താതിരുന്നതിനെ തുടർന്ന് സുഹൃത്ത് രാജ്മോഹൻ്റെ വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

2008ൽ പുറത്തിറങ്ങിയ 'അഴൈപ്പിതഴ്' എന്ന ചിത്രത്തിൻ്റെ സംവിധായകനാണ്. കേദായം എന്നൊരു ചിത്രം പുറത്തിറങ്ങാനിരിക്കുകയായിരുന്നു.

.