ss
ദേവകുമാർ

ചിറയിൻകീഴ്. ദുബായിൽ പ്രഭാത സവാരിക്കിറങ്ങിയ ചിറയിൻകീഴ് സ്വദേശിയെ കാണാതായി. പെരുങ്ങുഴി ഇടഞ്ഞുംമൂല പ്രസന്നഭവനിൽ പരേതനായ എം.കെ.ശ്രീധരന്റെ (മണ്ണീർവിളാകം) മകൻ ദേവകുമാറിനെയാണു (50) ദുബായിലെ നൈഫ് മുദിന സ്‌നോവൈറ്റ് ബിൽഡിംഗിൽ നിന്ന് കഴിഞ്ഞ 28ന് രാവിലെ മുതൽ കാണാതായത്. ദുബായിലെ ഹോട്ടൽ അറ്റ്ലാന്റ്സിൽ യൂറോപ്പ് റെന്റ് എ കാർ വിഭാഗത്തിൽ സൂപ്പർ വൈസറായിരുന്നു. മാർച്ച് 23ന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് എടുത്തിരുന്നെങ്കിലും വിമാനസർവീസുകൾ റദ്ദാക്കിയതിനാൽ യാത്ര നടന്നില്ല. നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിന്റെ മാനസിക സംഘർഷത്തിലായിരുന്നു ദേവകുമാറെന്ന് ഒപ്പമുള്ളവർ പറഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, എസ്.പ്രസന്നകുമാർ എന്നിവർ സഹോദരങ്ങളാണ്. ദുബായ് പൊലീസ് കേസെടുത്തു.