behara

തിരുവനന്തപുരം : നാളെ (ഞായർ​ ) കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന് ഡി.ജി.പി ലോ‌ക്‌നാഥ് ബെഹ്റ ജില്ലാപൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഞായറാഴ്ച പൂർണ ഒഴിവ് ദിവസമായി കണക്കാക്കണമെന്നും കടകളോ ഓഫീസുകളോ തുറക്കരുതെന്നുും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഡി.ജി.പിയുടെ നിർദ്ദേശം. സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കടകൾക്ക് നാളെ തുറക്കാമെന്നും നിർബന്ധിപ്പിച്ച് അടപ്പിക്കരുതെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദ്ദേശം നൽകി. തിരക്ക് നിയന്ത്രിക്കാൻ ആഗ്രഹമുള്ള വ്യാപാരികൾക്ക് കട തുറക്കാതിരിക്കാമെന്നും ഡി.ജി.പി പറഞ്ഞു. കട തുറക്കാതിരിക്കാം.

ഞായറാഴ്ച ദിവസം പൂർണ ഒഴിവ് ദിവസമായി കണക്കാക്കി കടകളും ഓഫീസുകളുമടക്കമുള്ളവ തുറക്കരുത് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. വാഹനങ്ങൾ ഞായറാഴ്ച ദിവസം നിരത്തിലിറക്കരുതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. എന്നാൽ നാളെ ഇക്കാര്യങ്ങൾ നടപ്പാക്കാൻ വിഷമമുണ്ടാകുമെന്നും അതുകൊണ്ട് പറ്റുന്നവരെല്ലാം ഇക്കാര്യം ശ്രദ്ധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണങ്ങൾ പൂർണ തോതിൽ കൊണ്ടുവരാനാണ് തീരുമാനം.