ak-tripathi-

ന്യൂഡൽഹി: ലോക്പാൽ സമിതി അംഗവും മുൻ ഛത്തീസ്ഗഢ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് എ.കെ,​ത്രിപാഠി കൊവിഡ് ബാധിച്ച് മരിച്ചു.. 62 വയസായിരുന്നു. ഡൽഹി. എയിംസിൽ ഏപ്രിൽ രണ്ടുമുതൽ ചികിത്സയിലായിരുന്നു.

ജസ്റ്റിസ് ത്രിപാഠിയുടെ മകൾക്കും പാചകക്കാരനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എയിംസിലെ ട്രോമാ കെയർ സെന്ററിൽ ഐ.സിയുവിലായിരുന്നു ത്രിപാഠി. ആരോഗ്യനില ഗുരുതരമായിരുന്നതിനെതുടർന്ന് വെന്റിലേറ്ററായിരുന്ന ത്രിപാഠി ഇന്ന് രാത്രി 8.45നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു..