കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യമായ കുവൈറ്റിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണമടഞ്ഞു. കോഴിക്കോട് മാങ്കാവ് സ്വദേശി മഹറൂഫ് മാളിയേക്കല്‍ ആണ് മരിച്ചത്. 44 വയസായിരുന്നു. രോഗബാധയെത്തുടർന്ന് ജാബിര്‍ ആശുപത്രിയിലെ തീവ്ര പരിചരണവിഭാഗത്തില്‍ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു. ഏപ്രില്‍ 20നാണ് മഹറൂഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുവൈറ്റിൽ സ്വന്തമായി കമ്പനി നടത്തിവരികയായിരുന്നു.