കുഞ്ഞുങ്ങളിലെ തൂക്കക്കുറവ് അനാരോഗ്യത്തിന്റെ ലക്ഷണമാണ്. ആരോഗ്യകരമായ തൂക്കത്തിനും രോഗപ്രതിരോധശേഷിക്കും ഉത്തമമാണ് നവര അരിപ്പൊടി കുറുക്കിയത്. വൃത്തിയായി കഴുകിയ നവര അരി അരമണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെയിലത്തുണക്കി പൊടിച്ചെടുക്കുന്ന പൊടി 15 ഗ്രാം വീതവും ഒരു ടീസ്പൂൺ ശർക്കരയും 100 മില്ലി പാലിൽ ചേർത്ത് കുറുക്കിയെടുക്കാം . ചൂടാറുമ്പോൾ കുഞ്ഞിനു നൽകാം.
ശർക്കരയും നവരയും ചേരുന്ന മിശ്രിതം അനീമിയ അഥവാ വിളർച്ചയ്ക്ക് പ്രതിവിധി കൂടിയാണ്. നാഡീസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഈ കുറുക്ക് സഹായിക്കും. കുഞ്ഞുങ്ങളിലെ ദഹനശക്തി വർദ്ധിപ്പിക്കുന്ന ഈ കുറുക്ക് ഗ്യാസ്ട്രബിളിനും കുട്ടികളിലെ മലബന്ധത്തിനും പരിഹാരമാണ്. പാലും നവരഅരിയും ശർക്കരയും ചേരുന്ന മിശ്രിതം കാൽസ്യം സമ്പുഷ്ടമായതിനാൽ കുഞ്ഞുങ്ങളുടെ അസ്ഥിക്ക് വളർച്ചയും ആരോഗ്യവും ഉറപ്പാക്കും. ബുദ്ധിശക്തിയും ഊർജസ്വലതയ്ക്കും സഹായകമാണ് ഈ കുറുക്ക്.