pm-mod

ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തേർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണിൽ സാമ്പത്തിക മേഖലയിലടക്കം വൻ വിള്ളലാണ് ഉണ്ടായിരിക്കുന്നത്. സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ രാജ്യം തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് യോഗം ചേർന്നിരുന്നു. കാർഷിക മേഖലയിൽ വരുത്തേണ്ട പരിഷ്കാരങ്ങളും വ്യക്തമാക്കിയിരുന്നു.

ഇ-നാം പോർട്ടൽ കർഷകർക്ക് പ്രയോജനകരമാണെന്നാണ് വിലയിരുത്തൽ. കാർഷികം ഡിജിറ്റൽ മേഖലയിലൂടെ എന്നതാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ കാർഷിക കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഉന്നതതല യോഗത്തിൽ ആഭ്യന്ത്രമന്ത്രി അമിത് ഷാ,​ ധനമന്ത്രി നിർമലാ സീതാരാമൻ,​ കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവർ പങ്കെടുത്തിരുന്നു. കാർഷിക മേഖലയിലെ ജെെവ സാങ്കേതിക വിദ്യകളിലെ ഗുണവും ദോഷവും യോഗം ചർച്ചചെയ്തു.

കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിപണനത്തിനായി ഇ-നാം പ്ലാറ്റ്‌ഫോമുമായി സഹകരിച്ച് ഏഴ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 200 പുതിയ കമ്പോളങ്ങള്‍ 2020 മേയ് മാസത്തോടെ ആയിരത്തോളം ഇടങ്ങളിലെ കമ്പോളങ്ങള്‍ ഇ-നാം പ്ലാറ്റ്‌ഫോമില്‍ ചേരുമെന്ന്‌ കേന്ദ്ര കൃഷിമന്ത്രി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ജൂലായിൽ മുഖ്യന്ത്രിമാരുടെ ഒമ്പതംഗ ഉന്നതസമിതി രൂപീകരിച്ചിരുന്നു. അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസിനെ കൺവീനറായി നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നു. പിന്നീട് താമസമുണ്ടായി. ഇതിലെ ശുപാർശകൾ ഇനിയും പരസ്യമാക്കിയിട്ടില്ല.

കാർഷിക രംഗത്തെ പരിഷ്കാരങ്ങൾ,​ വിപണന നടത്തിപ്പ്,​ കർഷക വായ്പ തുടങ്ങിയവ ഇന്ന് നടന്ന യോഗത്തിൽ ചർച്ചചെയ്തിട്ടുണ്ട്. കാർഷിക മേഖലയെ നിയന്ത്രണ ങ്ങളിൽ നിന്ന് വേണ്ട വിധം മോചിപ്പിക്കാനും പ്രത്യേക ഊന്നൽ നൽകി-പി.എം.ഒ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിലുള്ള വിപണനത്തിൽ തന്ത്രപ്രധാനമായ ഇടപെടലുകൾ നടത്തുക,​ കാർഷിക മേഖലയിൽ വേഗത്തിൽത്തന്നെ പരിഷ്കാരങ്ങൾ നടപ്പാക്കാനും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കാർഷിക മേഖല മെച്ചപ്പെടുത്തുന്നതിനായി കർഷകർക്കായി വായ്പ,​ പ്രത്യേക കിസാൻ കാർഡ്,​ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കൽ, ​അന്തർസംസ്ഥാന വ്യാപാരം ഉറപ്പാക്കൽ എന്നിവയാണ് പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. ഇ-നാം തന്നെയാണ് ഇ-കൊമേഴ്സ് വഴി വ്യാപാരത്തിന് ഉചിതമായി കണക്കാക്കിയിരിക്കുന്നത്. വെെദ്യുതി,​ വിദ്യാഭ്യാസം,​ സിവിൽ,​ ഏവിയേഷൻ,​ പ്രതിരോധം, ​കൽക്കരി ഖനനം ഈ മേഖലകളെ കുറിച്ച് പ്രധാനമന്ത്രി നേരത്തെത്തന്നെ അവലോകനം ചെയ്തിട്ടുണ്ട്.