petrol

ന്യൂഡൽഹി: കൊവിഡിന്റെ ആഗോള വ്യാപനവും അനുബന്ധ ലോക്ക് ഡൗണുകളും മൂലം അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും അത് രാജ്യത്തെ ഇന്ധനവിലയെ സാരമായി ബാധിച്ചിട്ടില്ല. എന്നിരുന്നാലും ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ജെറ്റ് ഇന്ധനത്തിന്റെ (എടിഎഫ്) വില കുത്തനെ 23.2 ശതമാനം അഥവാ കിലോലിറ്ററിന് 6,812.62 രൂപ കുറച്ചു.ഡൽഹിയിൽ കിലോ ലിറ്ററിന് 22,544.75യായി.

വിമാനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന എടിഎഫിന് ഇപ്പോൾ കാറുകളിലും ഇരുചക്ര വാഹനങ്ങളിലും ഉപയോഗിക്കുന്ന പെട്രോളിന്റെ വിലയുടെ മൂന്നിലൊന്ന് കുറവാണ്. കഴിഞ്ഞ ഫെബ്രുവരി മുതൽ എടിഎഫ് വിലയിൽ എക്കാലത്തെയും കുത്തനെ കുറവുണ്ടായി. ഫെബ്രുവരി മുതൽ ജെറ്റ് ഇന്ധന വില ഏകദേശം മൂന്നിൽ രണ്ടായി കുറച്ചു. ഫെബ്രുവരിയ്ക്ക് മുമ്പ് ഡൽഹിയിൽ എടിഎഫ് വില കിലോ ലിറ്ററിന് 64,323.76 രൂപയുണ്ടായിരുന്നു എന്നാൽ ഇപ്പോൾ അത് 22,544.75 രൂപയായി കുറഞ്ഞു.മറ്റ് മെട്രോ നഗരങ്ങളിലും സമാനമായ കുറവ് വരുത്തിയിട്ടുണ്ട്.

ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് ലിറ്ററിന് 69.59 രൂപയും, ഡീസൽ ലിറ്ററിന് 62.29 രൂപയുമാണ് ഇന്നത്തെ വില. മുംൈയിൽ പെട്രോൾ ലിറ്ററിന് 76.31 രൂപയും, ഡീസലിന് ലിറ്ററിന് 66.21 രൂപയുമാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 72.28 രൂപ വിലവരും ഡീസലിന് ഇപ്പോൾ ലിറ്ററിന് 65.71 രൂപയാണ്.