ലണ്ടൻ: ബ്രിട്ടനില്‍ കൊവിഡ് ബാധിച്ചത് ഏറെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശത്ത് ജീവിക്കുന്നവരെ. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പുതിയ ഔദ്യോഗിക കണക്കനുസരിച്ച് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ്(ONS) പിന്നോക്ക ഏരിയയില്‍ ഒരു ലക്ഷത്തില്‍ 55.1 പേര്‍ മരിച്ചപ്പോള്‍ 25.3 പേരാണ് സമ്പന്ന പ്രദേശങ്ങളില്‍ മരണമടഞ്ഞത്.
അതായത് മുന്നോക്ക പ്രദേശങ്ങളിലെ മരണത്തിന്റെ ഇരട്ടിയില്‍ കൂടുതലാണ് പിന്നോക്ക പ്രദേശങ്ങളില്‍ ഉള്ളത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കനുസരിച്ച് ബ്രിട്ടനിലെ മരണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ന്യൂഹാമാണ്. ഇവിടെ ഒരു ലക്ഷത്തില്‍ 144.3 പേര്‍ മരിച്ചു. ഇത് ഞെട്ടിപ്പിക്കുന്ന കണക്കാണെന്നു ന്യൂഹാം നിവാസിയും ലേബര്‍ പാര്‍ട്ടിയുടെ ഈസ്റ്റ് ഹാം ചെയറുമായ തഹീര്‍ മിര്‍സ പറഞ്ഞു. ഗവൺ എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെട്ട് കൂടുതല്‍ വഷളാകാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.