korea

സോള്‍: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിൻ്റെ പിന്നാലെ അതിർത്തിയിൽ ഏറ്റുമുട്ടി ഉത്തര കൊറിയയും ദക്ഷിണ കൊറിയയും. ഇന്നലെ രാവിലെയാണ് ദക്ഷിണ കൊറിയയുടെ കാവൽ പോസ്റ്റിന് സമീപം ഉത്തര കൊറിയന്‍ സൈനികര്‍ പല വട്ടം വെടിയുതിർത്തത്.
ദക്ഷിണ കൊറിയൻ സൈനികർ രണ്ട് റൗണ്ട് തിരിച്ച് വെടിവയ്ക്കുകയും ചെയ്‍തതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഇരു ഭാഗത്തും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല