once-upon-a-virus

ബീജിംഗ്: കൊവിഡ് 19 വിഷയത്തിൽ തങ്ങളെ എല്ലായ്‌പ്പോഴും കുറ്റപ്പെടുത്തുന്ന അമേരിക്കയുടെ അനിമേഷൻ ചിത്രത്തിലൂടെ പരിഹസിച്ച് ചൈന. വൺസ് അപ്പോൺ എ വൈറസ് എന്ന പേരിലുള്ള ഷോര്‍ട്ട് ആനിമേഷൻ ചിത്രം ചൈനയുടെ ഔദ്യോഗിക വാർത്ത ഏജൻസിയായ സിൻഹുവയാണ് പോസ്റ്റ് ചെയ്തത്. .
മാസ്‌ക് ധരിച്ച കളിമണ്ണ് യോദ്ധാവും സ്റ്റാച്യൂ ഒഫ് ലിബർട്ടിയും തമ്മിലുള്ള സംഭാഷണമാണ് ചിത്രത്തിലുള്ളത്. കൊവിഡ് വൈറസിനെക്കുറിച്ച് ചൈനയുടെ പ്രതിനിധിയായ കളിമണ്ണ് യോദ്ധാവ് ജനുവരിയിൽ മുന്നറിയിപ്പ് നൽകുന്നതും എന്നാൽ അമേരിക്കയെ പ്രതിനിദാനം ചെയ്യുന്ന സ്റ്റാച്യൂ ഒഫ് ലിബർട്ടി അത് അവഗണിക്കുന്നതും

തുടർന്ന് ലോകാരോഗ്യ സംഘടനയടക്കം നൽകുന്ന മുന്നറയിപ്പുകളെല്ലാം തന്നെ

ഇപ്രകാരം നിസാരവത്കരിക്കുന്നതുമാണ് ചിത്രത്തിലുള്ളത്.അമേരിക്കയെ ഉപദേശിക്കേണ്ടതില്ലെന്നും തങ്ങൾ എപ്പോഴും ശരിയായ കാര്യങ്ങൾ മാത്രമാണ് ചെയ്യാറുള്ളതെന്നും സ്റ്റാച്യൂ ഒഫ് ലിബർട്ടി പറയുന്നുണ്ട്. മാസ്‌കിൻ്റെ ഉപയോഗവും ആശുപത്രികളുടെ നിർമ്മാണവും ലോക്‌ഡൗണിൻ്റെ ആവശ്യകതയും ഉൾപ്പെടെയുള്ള മുന്നറിയിപ്പുകളും അമേരിക്ക തള്ളിക്കളയുന്നതും വീഡിയോയില്‍ കാണാം.