ന്യൂഡൽഹി: അന്യസംസ്ഥന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് റെയിൽവെയും സംസ്ഥാന സർക്കാരും തമ്മിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുങ്ങുകയാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്നാണ് ബി.ജെ.പി ഇതര സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. കൊവിഡ് പ്രതിരോധത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ കേന്ദ്രം അനുമതി നൽകിയതോടെ വെള്ളിയാഴ്ച മുതൽ സ്പെഷ്യൽ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു.
എന്നാൽ, നിലവിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നാട്ടിൽപോകാൻ പണം കൈയിൽനിന്ന് നൽകേണ്ട അവസ്ഥയുള്ളത്. ഒരു മാസം മുമ്പ് ലോക്ക്ഡൌൺ ഏർപ്പെടുത്തിയതു മുതൽ നാട്ടിലേക്ക് മടങ്ങാൻ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി സർക്കാർ പരിഹരിക്കാൻ ശ്രമിച്ചുവരികയായിരുന്നു. എന്നാൽ സംസ്ഥാന നിലപാടിന് വിരുദ്ധമായി ചാർജ് തുക അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും ഈടാക്കി. പ്രാദേശിക സർക്കാർ യാത്രക്കാർക്ക് ടിക്കറ്റ് കെെമാറുകയും ടിക്കറ്റ് ശേഖരിക്കുകയും മൊത്തം തുക റെയിൽവെയ്ക്ക് കെെമാറുകയുമാണ് ചെയ്യുന്നത്.
ടിക്കറ്റ് നൽകുന്നതിലും വിതരണം ചെയ്യുന്നതിലും സംസ്ഥാന സർക്കാരുകൾക്ക് ചുമതലയിള്ളതിനാൽ ഇത് ഒരുവിഭാഗം രാഷ്ട്രീയമായി കാണുന്നു എന്നും ആരോപണം ഉണ്ട്. ബി.ജെ.പി ഇതര സർക്കാരുകൾ യാത്രാ ചിലവ് കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ട്രെയിൻ യാത്രയ്ക്കുള്ള തുക പാവപ്പെട്ട തൊഴിലാളികളിൽ നിന്നും ബി.ജെ.പി സർക്കാർ ഈടാക്കുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി.
"നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാരിൽ നിന്ന് യാത്രയ്ക്ക് പണം ആവശ്യപ്പെടുന്ന ബി.ജെ.പി സർക്കാരിന്റെ നടപടി ലജ്ജാകരമാണ്. ഭരണക്ഷിയായ സർക്കാർ മുതലാളിമാരായ ബിസിനസുകാരുടെ വായ്പ എഴുതിത്തള്ളുകയും സമ്പന്നരെ പിന്തുണയ്ക്കുകയുമാണ് ചെയ്യുന്നതെന്ന് വ്യക്തമായി. ദരിദ്രരെ അവഗണിക്കുന്നു. പ്രതിസന്ധിഘട്ടത്തിൽ ചൂഷണം നടത്തുന്നത് പണമിടപാടുകാരാണ്. സർക്കാരല്ല.-യാദവ് ട്വീറ്റിൽ വ്യക്തമാക്കി.
കുടിയേറ്റക്കാരോട് ടിക്കറ്റിന് പണം നൽകാൻ കേന്ദ്രം ആവശ്യപ്പെടരുത്. അവർ വിഷമത്തിലാണ്. ഝാർഖണ്ഡ് സർക്കാർ അങ്ങനെ ചെയ്യുമായിരിക്കും. പക്ഷെ ഞങ്ങൾ അവരോട് പണം നൽകാൻ ആവശ്യപ്പെടില്ല. ഇവിടെയാണ് സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സാഹായത്തിന് ആവശ്യം വരുന്നത്. പ്രധാനമന്ത്രി എന്താണ് കെയർ ചെയ്യുന്നത്? പ്രധാനമന്ത്രിയുടെ പേരിലെ ദുരിതാശ്വാസനിധിയെ ചൂണ്ടിക്കാട്ടി ഒരാൾ ചോദിച്ചു.
അതേസമയം, ഇതുസംബന്ധിച്ച് കേന്ദ്രം ഇതുവരെ ഒരു പ്രഖ്യാപനം നടത്തിയിട്ടില്ല. 36 ദിവസങ്ങൾക്കു ശേഷമാണ കേന്ദ്രം കുടിയേറ്റക്കാർക്ക് തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിപ്പോകാൻ അനുവാദം നൽകിയത്. ഇതിനായി ബസുകളും ട്രെയിനുകളും അനുവദിച്ചു. മാർച്ച് 25 ന് പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലും, പണം, പാർപ്പിട സൗകര്യവും ഇല്ലാതായിരുന്നു. ബസിൽ യാത്ര ചെയ്യാനുള്ള പരിമിതികൾ കണ്ട് സ്പെഷ്യൽ ട്രെയിൻ അനുവദിക്കുകയായിരുന്നു.