ട്രിനിഡാഡ്: ബൊളീവിയൻ വ്യോമസേനാ വിമാനം തകർന്ന് വീണ് ആറു പേർ മരിച്ചു. ട്രിനിഡാഡിന് സമീപമുള്ള മാർഷി ഏരിയായിലാണ് ബീച്ച്ക്രാഫ്റ്റ് ബാരോൻ ബി-55 ഇരട്ട എൻജിൻ വിമാനം തകർന്നു വീണത്. വ്യോമസേന പൈലറ്റും ലഫ്റ്റനന്‍റും നാല് സ്പാനിഷ് പൗരന്മാരും അടക്കം ആറു പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ട്രിനിഡാഡിൽ നിന്ന് സാന്റാക്രൂസിലേക്ക് പോവുകയായിരുന്നു. അപകടത്തെ കുറിച്ച് എട്ട് ദിവസത്തിനുള്ളിൽ സിവിൽ ഏവിയേഷൻ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് റിപ്പോർട്ട് സമർപ്പിക്കും.