റിയോ ഡി ജനീറോ: കൊവിഡ് 19 മൂലം നിരവധിയാളുകൾ മരിച്ച ബ്രസീലിൽ പ്രസിഡന്റ് ജയർ ജോൾസനോരയുടെ രാജിക്കായി മുറവിളി. സാമൂഹ്യ അകലം പാലിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട ആരോഗ്യമന്ത്രിയെ നീക്കുക കൂടി ചെയ്തതോടെ ബ്രസീലിലെ തെരുവുകളിലെ ബാൽക്കണികളിൽ ജനങ്ങൾ പാത്രം കൊട്ടി പ്രതിഷേധിച്ചു. ബ്രസീൽ പ്രസിഡന്റ് കൊറോണയ്ക്കാൾ വലിയ വൈറസാണെന്നാണ് ജനങ്ങൾ പ്രതികരിക്കുന്നത്. 6761 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ബ്രസീലിൽ മരിച്ചിട്ടുള്ളത്. 97100 കേസുകളാണ് രാജ്യത്ത് ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.