കൊച്ചി: ഇന്ത്യ ഓഹരി സൂചികകൾ നേരിട്ട ഏറ്രവും വെല്ലുവിളി നിറഞ്ഞമാസമായിരുന്നു കഴിഞ്ഞ മാർച്ച്. പല ഓഹരികളുടെയും വില 30 ശതമാനത്തിന് മുകളിൽ വരെ തകർന്നു. ഒട്ടേറെ ദിനങ്ങളിൽ സെൻസെക്‌സ് ആയിരം പോയിന്റിനുമേൽ ചാഞ്ചാടി. റീട്ടെയിൽ നിക്ഷേപകർ, വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്.ഐ.ഐ), ഇൻഷ്വറൻസ് കമ്പനികൾ, മ്യൂച്വൽഫണ്ടുകൾ തുടങ്ങിയവയെല്ലാം മോശം സമയത്തെ പഴിച്ച് ഓഹരികൾ വിറ്റൊഴിഞ്ഞു.
എന്നാൽ, വിലയിടിഞ്ഞ ഓഹരികളെ അവസരം മുതലെടുത്ത് വാങ്ങിക്കൂട്ടാനുള്ള തിരക്കിലായിരുന്നു ഇക്കാലത്ത് അതിസമ്പന്നലോകം. അതത് കമ്പനികളുടെ പ്രമോട്ടർമാരെ മാറ്റിനിറുത്തിയാൽ, ഓഹരികൾ വാങ്ങിക്കൂട്ടിയ ഏക വിഭാഗം രാജ്യത്തെ അതിസമ്പന്ന വ്യക്തികളാണ്.
കൈപിടിച്ച്, കൈയൊഴിഞ്ഞ്
ഓഹരി വിപണിയിൽ വിവിധ നിക്ഷേപക വിഭാഗങ്ങളുടെ പങ്കാളിത്തം 2019 ഡിസംബറിലും 2020 മാർച്ചിലും
പ്രമോട്ടർമാർ
ഡിസംബർ .................... 46%
മാർച്ച് ...............................47.9%
എഫ്.ഐ.ഐ
ഡിസംബർ ...................... 22%
മാർച്ച് ............................20.5%
ഇൻഷ്വറൻസ്
ഡിസംബർ .................... 4.9%
മാർച്ച് .............................4.9%
മ്യൂച്വൽഫണ്ട്‌സ്
ഡിസംബർ ...................... 8.4%
മാർച്ച് ............................8.3%
റീട്ടെയിൽ നിക്ഷേപകർ*
ഡിസംബർ ....................6.4%
മാർച്ച് ....................4.3%
അതിസമ്പന്ന വ്യക്തികൾ
ഡിസംബർ ........ 1.8%
മാർച്ച് ............................4.1%
(*ഒരു ഓഹരിയിൽ പരമാവധി ഒരുലക്ഷം രൂപവരെ നിക്ഷേപിച്ചവർ).
സമ്പന്നപ്രിയം
ബാങ്ക്, ധനകാര്യം, ഐ.ടി., കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ, പ്ളാന്റേഷൻ എന്നീ ഓഹരികളോടാണ് അതിസമ്പന്ന വ്യക്തികൾ ഏറെ പ്രിയം കാട്ടിയത്.