മുംബയ്: പതിനാറ് ലക്ഷം രൂപ തലയ്ക്ക്‌ വിലയിട്ട വനിത നക്‌സലൈറ്റ് മഹാരാഷ്ട്രയിലെ ഗാഡ്ചിരോലി ജില്ലയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കസൻസൂർ ദലാമിലെ ഡിവിഷണൽ കമ്മിറ്റി അംഗം ശ്രുജനക്ക (48) ആണ് കൊല്ലപ്പെട്ടത്. ഗാഡ്ചിരോലി പെന്ധ്ര ഡിവിഷനിലെ സിൻഭട്ടി കാട്ടിലാണ് പൊലീസിന്റെ സി - 60 കമാൻഡോകളും നക്സലുകളും തമ്മിൽ ഏറ്റുമുട്ടിയത്. ശ്രുജനക്കയുടെ തലയ്ക്ക് 16 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 144 ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ഇവരുടെ പേരിലുണ്ടായിരുന്നത്. എ.കെ - 47തോക്ക്‌, ക്ലേമോർ മൈൻ, പ്രഷർ കുക്കർ, നക്സൽ സാഹിത്യങ്ങൾ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.