സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടില്ലെന്ന് ദക്ഷിണ കൊറിയൻ ഔദ്യോഗിക വക്താവ്.
കിം ഏതെങ്കിലും തരത്തിലുള്ള ചികിത്സയ്‌ക്കോ ശസ്ത്രക്രിയയ്‌ക്കോ വിധേയനായിട്ടില്ലെന്ന് തങ്ങളുടെ സർക്കാർ സ്ഥിരീകരിച്ചതായി വക്താവ് പറഞ്ഞു. കിം 20 ദിവസങ്ങൾക്കു ശേഷം വീണ്ടും പൊതു പരിപാടിയിൽ പങ്കെടുത്തെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.
.