oommen-chandy

തിരുവനന്തപുരം: വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചുകൊണ്ടുവരാൻ ചാർട്ടേഡ് വിമാനവും പ്രത്യേക ട്രെയിനും അടിയന്തരമായി ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. കെ.എം.സി.സി നടത്തിയ സർവെയിൽ യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ 845 ഗർഭിണികൾ കാത്തിരിക്കുന്നു. എട്ട് മാസം കഴിഞ്ഞ ഗർഭിണികൾക്ക് വിമാനത്തിൽ യാത്ര അനുവദിക്കില്ല. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾ, പ്രായമായവർ, വിസ കാലാവധി കഴിഞ്ഞവർ തുടങ്ങിയവരെ അടിയന്തരമായി നാട്ടിൽ എത്തിക്കണം. സാധാരണ വിമാന സർവീസ് ഇല്ലാത്തതിനാൽ ചാർട്ടേഡ് വിമാനം ലഭിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഉമ്മൻ ചാണ്ടി കത്തിൽ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കെ.എസ്.ആർ.ടി.സി ബസ് അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.