unadkad

മുംബയ് : പന്തിന് തിളക്കം വർദ്ധിപ്പിക്കാൻ തുപ്പലും വിയർപ്പും പുരട്ടുന്നത് അത്യാവശ്യമാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഇന്ത്യൻ യുവ പേസർ ജയ്ദേവ് ഉനദ്കദ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പേസ് ബൗളർമാർ സ്വിംഗ് ലഭിക്കാനായി പന്തിൽ തുപ്പലും പുരട്ടുന്നത് നിരോധിക്കാൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നുണ്ട്. പകരം പന്തുരയ്ക്കൽ നിയമാനുസൃതമാക്കാനാണ് ഐ.സി.സി ആലോചിക്കുന്നത്. എന്നാൽ ആശിഷ് നെഹ്റ, ഹർഭജൻ സിംഗ്, മൈക്കേൽ ഹോൾഡിംഗ്, വഖാർ യൂനിസ് തുടങ്ങിയ മുൻ കാല താരങ്ങൾ തുപ്പൽ ഒഴിവാക്കുന്നതിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു.