മുംബയ്: മഹാരാഷ്ട്രയിലും യു.പിയിലും കൊവിഡ് റെഡ് സോണിൽ ഉൾപ്പെട്ട പ്രദേശങ്ങളിലും ഇന്ന് മുതൽ മദ്യശാലകൾ തുറക്കാൻ അനുമതി നൽകി. കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള ഇടങ്ങളിലെ മദ്യശാലകളാണ് തുറക്കുന്നത്.
യു.പിയിൽ രാവിലെ 10 മുതൽ വൈകിട്ട് ഏഴ് വരെ മദ്യശാലകൾ പ്രവർത്തിക്കും.
ഡൽഹിയിൽ കൊവിഡ് മേഖലകളല്ലാത്ത പ്രദേശങ്ങളിലെ മദ്യശാലകളും കർണാടകയിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ മദ്യശാലകളും ഇന്ന് മുതൽ പ്രവർത്തിക്കും. ഗ്രീൻ സോൺ പ്രദേശങ്ങളിൽ മദ്യശാലകൾ തുറക്കാൻ അസം സർക്കാരും തീരുമാനിച്ചിരുന്നു.