covid-
ഫാ. എം. ജോൺ,​ ഗീവർഗിസ് എം. പണിക്കർ

കൊല്ലം: കൊവിഡ് ബാധിച്ച് വൈദികൻ ഉൾപ്പടെ രണ്ട് കൊല്ലം സ്വദേശികൾ അമേരിക്കയിലെ ഫിലാ‌ൽഫിയിൽ മരിച്ചു.

മാർത്തോമ്മ സഭാ വൈദികായിരുന്ന കൊട്ടാരക്കര കിഴക്കേ തെരുവ് പട്ടമല കല്ലുപറമ്പിൽ വീട്ടിൽ പരേതരായ മാത്യുവിന്റെയും മറിയാമ്മയുടെയും മകൻ ഫാ: എം.ജോൺ (87), കുണ്ടറ പുന്നമുക്ക് കല്ലറയ്ക്കൽ തടത്തുവിള പുത്തൻ വീട്ടിൽ ഗീവർഗീസ് എം.പണിക്കർ (63) എന്നിവരാണ് മരിച്ചത്. ഫിലാഡൽഫിയ ക്രിസ്റ്റോസ് മാർത്തോമ്മാ ചർച്ച് അംഗമായിരുന്നു.

വൈദികവൃത്തിയിൽ നിന്നും വിരമിച്ച ശേഷം കുടുംബസമേതം അമേരിക്കയിൽ സ്ഥിരതാമസമായിരുന്നു ഫാ.എം.ജോൺ. ഭാര്യ: അന്നമ്മ. മക്കൾ: സുജ, ജയ, എബി, ആശ. സംസ്കാരം പിന്നീട് നടക്കും.

ഫിലാഡൽഫിയയിൽ പണിക്കർ ട്രാവൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഗീവർഗീസ്.എം.പണിക്കർ. ഭാര്യ അന്നമ്മ.ജി.പണിക്കർ അവിടെ നഴ്സാണ്. മക്കൾ: ജോയൽ, ആൽബിൻ. മരുമകൾ: ജിസി ജോയൽ. സംസ്കാരം ബുധനാഴ്ച ഫിലാഡൽഫിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.